ബംഗളൂരു: ബംഗളൂരുവിലെ മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ആറാമത് കെ.വി.ജി നമ്പ്യാർ സ്മാരക മലയാള കവിതരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘ലഹരിയിൽ ആറാടുന്ന പുതുതലമുറ’വിഷയത്തിൽ നടത്തിയ മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.
ഇന്ദിര നഗറിൽ താമസിക്കുന്ന രമ പിഷാരടിയാണ് ഒന്നാംസ്ഥാനം നേടിയത്. ഇലക്ട്രോണിക് സിറ്റിയിലുള്ള ഗ്രേസ് മാത്യൂസ് രണ്ടാംസ്ഥാനവും തുബ്രഹള്ളിയിൽ താമസിക്കുന്ന അനിത എസ്. നാഥ് മൂന്നാം സ്ഥാനവും നേടി.
കവിതരചനയിൽ പുലർത്തിയ മികവ് അമ്പിളി ഗിരീഷ്, നിഷ രാജു, രുദ്രൻ വാരിയത്ത് എന്നിവരെ പ്രോത്സാഹനസമ്മാനത്തിന് അർഹരാക്കി. വിജയികൾക്കുള്ള സമ്മാനദാനം സമാജത്തിന്‍റെ അടുത്ത പരിപാടിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.