ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലുള്ള ഒരു കോച്ചിന്റെ സ്ഥാനത്ത് രണ്ടെങ്കിലും എന്നതാണ് ആവശ്യം.
മൊത്തം ആറ് കോച്ചുകളാണ് മെട്രോയിലുള്ളത്. യാത്രക്കാരികൾ നേരിടുന്ന ലൈംഗിക ശല്യങ്ങൾ കാരണമാണിത്. തിരക്കേറിയ സമയങ്ങളിൽ ഏൽക്കേണ്ടി വരുന്ന ശല്യം സംബന്ധിച്ച് യാത്രക്കാരികളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് വനിത കമീഷൻ ഇടപെട്ടു.
പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കമീഷൻ ചെയർപേഴ്സൻ അറിയിച്ചു. തിരക്കുള്ള വേളകളിൽ മെട്രോയിൽ സഞ്ചരിച്ച് ശല്യക്കാരെ നിരീക്ഷിക്കാൻ ഒരുങ്ങുകയാണ് ചെയർപേഴ്സനും കമീഷൻ അംഗങ്ങളും. കഴിഞ്ഞ ജനുവരിയിൽ മെട്രോ യാത്രക്കാരിയെ പുരുഷൻ ലൈംഗികമായി ശല്യപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആ സംഭവത്തിൽ മെട്രോ അധികൃതർ നിയമപരമായി നീങ്ങുകയും കുറ്റവാളിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അതിക്രമങ്ങൾ കൂടിവരുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ ഇരകൾ പരാതിപ്പെടാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.