ബംഗളൂരു: ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് അനാവശ്യ ഹരജികൾ നൽകിയതിന് ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിക്ക് (ബി.ഡി.എ) അഞ്ചുലക്ഷം രൂപ പിഴ ചുമത്തി ഹൈകോടതി. ബംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹുബ്ലിയിലെ അലാഹള്ളി വില്ലേജിലെ 2.32 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2011 ആഗസ്റ്റ് 10ന് സിറ്റി സിവിൽ കോടതി ഉത്തരവിട്ടിരുന്നു.
ഏറ്റെടുക്കൽ നടപടി ചോദ്യം ചെയ്ത എസ്. വെങ്കടരമണ, സഹോദരി വിനുത എം. റെഡ്ഡി എന്നിവരുടെ ഹരജിയിലാണ് ഉത്തരവ് ഇറക്കിയത്. ഇവർ രണ്ടുപേരും ഈ സ്ഥലം വാങ്ങുന്നതിന് മുമ്പുതന്നെ തങ്ങൾ ജെ.പി നഗർ നയൻത് സ്റ്റേജ് ലേഔട്ട് നിർമാണത്തിനായി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് ബി.ഡി.എയുടെ വാദം.
തങ്ങളുടെ സ്ഥലത്തുനിന്ന് സർക്കാർ പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് 12 ശതമാനം ഭൂമി നൽകാമെന്നും പകരമായി ബി.ഡി.എ തങ്ങളുടെ എല്ലാ തടസ്സവാദങ്ങളും പിൻവലിക്കണമെന്നും സ്ഥലം ഉടമകളായ ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ ബി.ഡി.എ ഹരജി നൽകിയതാണ് ഹൈകോടതിയെ ചൊടിപ്പിച്ചത്. ബി.ഡി.എയുടേത് അനാവശ്യ ഹരജിയാണെന്നുപറഞ്ഞാണ് കോടതി പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.