ബംഗളൂരു: ബംഗളൂരു- മംഗളൂരു ദേശീയപാത 75ൽ ഷിരദി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതായി ഹാസൻ ജില്ല കമീഷണർ സി. സത്യഭാമ അറിയിച്ചു. വ്യാഴാഴ്ച പുലർച്ച 2.30 ഓടെ ദൊഡ്ഡതപ്പലു മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് പൊലീസ് ബാരിക്കേഡ് തീർത്ത് ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ അപകട സാധ്യത നിലനിൽക്കുന്നതിനാൽ രാവിലെ മുതൽ ഈ പാതയിൽ ഗതാഗതം പൂർണമായും നിരോധിച്ചു. വർഷകാലത്തിന് മുന്നോടിയായി ഭാരവാഹനങ്ങൾക്ക് നേരത്തേ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സകലേഷ്പൂർ, മൈസൂരു, ബംഗളൂരു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ചർമാടി ചുരം വഴി യാത്ര ചെയ്യണമെന്ന് ഹാസൻ ജില്ല കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.