മംഗളൂരു: ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളൂരു-മംഗളൂരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ രണ്ടു ദിവസം കൂടി റദ്ദാക്കി. നേരത്തെ ഈ മാസം നാലുവരെ റദ്ദാക്കിയിരുന്നു. 16511 ആഗസ്റ്റ് അഞ്ചു വരെയും 16512 ആഗസ്റ്റ് ആറുവരെയുമാണ് റദ്ദാക്കിയത്.യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി. പാളത്തിന്റെ സുരക്ഷാ പരിശോധന നടത്തിയ ശേഷമേ സർവിസുകൾ പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.