ബംഗളൂരു: വർധിച്ചുവരുന്ന ലിബറൽ ചിന്താഗതിയും മതനിരാസവും സാമൂഹിക വ്യവസ്ഥിതികളെ തകർക്കുമെന്ന് എസ്.എസ്.എഫ് ജില്ല കൗൺസിൽ. അസന്മാർഗിക ചിന്തകളിൽനിന്ന് വിദ്യാർഥികളെ മോചിപ്പിക്കുകയാണ് പുതിയ കാലത്തെ സംഘടന ദൗത്യങ്ങളിൽ പ്രധാനപ്പെട്ടതെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി പറഞ്ഞു.അറുപതോളം യൂനിറ്റുകളിലും ഏഴ് ഡിവിഷനുകളിലും കൗൺസിലുകൾ പൂർത്തീകരിച്ചശേഷം നടന്ന ജില്ല കൗൺസിൽ മീറ്റിൽ ഡിവിഷനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.
പരിപാടി താജുദ്ദീൻ ഫാളിലി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഷബീബ് അൾസൂരും സാമ്പത്തിക റിപ്പോർട്ട് മജീദ് മാർത്തഹള്ളിയും കാമ്പസ് റിപ്പോർട്ട് സിനാൻ യശ്വന്ത്പുരവും അവതരിപ്പിച്ചു. ഷംസുദ്ദീൻ അസ്ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുനീർ സഖാഫി പുനഃസംഘടനക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: അബ്ദുല്ലത്തീഫ് നഈമി (പ്രസി.), ഷബീബ് അൾസൂർ (ജന. സെക്ര.), അക്തർ ഹുസൈൻ (ഫിനാൻഷ്യൽ സെക്ര.). ജാഫർ നൂറാനി, അനസ് സിദ്ദിഖി, ടി.സി. സ്വാലിഹ് എന്നിവർ സംസാരിച്ചു. സിനാൻ യശ്വന്തപുരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.