ബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ ചാപ്റ്ററിന്റെ പ്രതിമാസ സാഹിത്യ സദസ്സ് ഉദ്ഘാടനവും കേരള-കർണാടകപ്പിറവി ആഘോഷവും നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും സാഹിത്യകാരനുമായ സുധാകരൻ രാമന്തളി പ്രതിമാസ സാഹിത്യ സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മാനവികതയിലധിഷ്ഠിതമായ സർഗാത്മകത സമൂഹോന്നതിക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹനന്മയിലധിഷ്ഠിതമായ പുരോഗമനത്തിന്റെ പാതയിലൂടെയാണ് വേൾഡ് മലയാളി ഫെഡറേഷൻ സഞ്ചരിക്കുന്നത് എന്ന് പ്രസിഡന്റ് ജ്യോതിസ് മാത്യു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് റെജിൻ ചാലപ്പുറം സംസാരിച്ചു. ഏഷ്യ റീജ്യൻ ട്രഷറർ, ഡിന്റോ ജേക്കബ്, സെക്രട്ടറി റോയ് ജോയ്, വിമൻസ് ഫോറം, ആർട്ട് ആൻഡ് കൾചറൽ ഫോറം ബാംഗ്ലൂർ കോഓഡിനേറ്റർ രമ പ്രസന്ന പിഷാരടി എന്നിവർ പങ്കെടുത്തു. സാഹിത്യ സദസ്സിൽ 'എന്തിന് കലയും സാഹിത്യവും' വിഷയത്തിൽ അനിൽ രോഹിത്, ബ്രിജി. കെ.ടി എന്നിവർ സംസാരിച്ചു. കേരള- കർണാടകപ്പിറവിയുടെ അനുബന്ധ പ്രഭാഷണം ബിനോ ശിവാസ് നിർവഹിച്ചു. ലക്ഷ്മി രോഹിത്, രുഗ്മിണി സുധാകരൻ, മോഹൻദാസ് എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.
കവിയരങ്ങിൽ ബംഗളൂരുവിലെ കവികളായ ശ്രീകല പി. വിജയൻ, അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, അന്നു ജോർജ്, ബ്രിജി. കെ.ടി, രമ പിഷാരടി എന്നിവർ പങ്കെടുത്തു. കെ.പി. ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് ആന്റണി, രതി സുരേഷ് എന്നിവർ സംസാരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സമ്മാനം നൽകി. അംഗത്വ കാമ്പയിൻ ഉദ്ഘാടനവും ഡിന്റോ ജേക്കബ് നിർവഹിച്ചു. ട്രഷറർ ഫ്രാൻസ് മുണ്ടാടൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.