ബംഗളൂരു: സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എ.സി നടത്തിയ കഥ, കവിത മത്സര വിജയികൾക്ക് സമ്മാന സമർപ്പണവും തുടർന്ന് സാഹിത്യ സംവാദവും നടക്കും. ഞായറാഴ്ച രാവിലെ 10.30ന് ജീവൻഭീമ നഗറിലെ കാരുണ്യ ബംഗളൂരു ഹാളിലാണ് പരിപാടി. രാജീവ് ജി. ഇടവയുടെ 'വാഗ', ടി.ഐ. ഭരതന്റെ 'പൂച്ചകൾ', കല ജി.കെയുടെ 'മാർക്കറ്റ് വാല്യൂ' എന്നീ കഥകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനം നേടിയത്.
വിഷ്ണു മോഹന്റെ 'പെണ്ണുങ്ങൾക്കിടയിൽ എന്റെ ആൺജീവിതം', ജിപ്സ വിജീഷിന്റെ 'ഒരുത്തി', ആദിയുടെ 'കലിച്ചി പുറത്ത് ചീപോതി അകത്ത്' എന്നീ കവിതകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അർഹത നേടി. എഴുത്തുകാരനും വാഗ്മിയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി. രാജഗോപാലൻ 'കഥയുടെ വഴികൾ, കവിതയുടെയും' എന്ന വിഷയം സംവാദത്തിനായി അവതരിപ്പിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.