ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പി 28 സീറ്റും നേടുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. ഞായറാഴ്ച പുറത്തുവന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാണ് അഭിപ്രായപ്രകടനം. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ നിയമസഭ ഫലങ്ങളിൽ ബി.ജെ.പി മികച്ച പ്രകടനമാണ് നടത്തിയത്. രാജ്യത്ത് ബി.ജെ.പി ഭരണത്തിന് എതിരില്ലെന്നതാണ് ഇത് വീണ്ടും തെളിയിക്കുന്നത്. കോൺഗ്രസിനോ മറ്റു പാർട്ടികൾക്കോ ബി.ജെപിയെ തടയാനാവില്ല. ഈ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ അന്ത്യത്തിന് അടിത്തറയിട്ടിരിക്കുന്നു. കർണാടകയിൽ 28 ലോക്സഭ സീറ്റിലും വിജയിക്കാനുള്ള പരിശ്രമങ്ങൾ ഞങ്ങൾ നടത്തും. കർണാടക, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സമ്മാനമായി നൽകും -യെദിയൂരപ്പ പറഞ്ഞു. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സമ്മേളനശേഷം സംസ്ഥാനം മുഴുവൻ പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.