ബംഗളൂരു: ലുലു ഫാഷൻ വീക്കിന് വെള്ളിയാഴ്ച ബംഗളൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകും. ലിവൈസ്, സ്പൈക്കർ, ഐഡന്റിറ്റി, വി.ഐ.പി, ജോക്കി, അമേരിക്കൻ ടൂറിസ്റ്റർ, പീറ്റർ ഇംഗ്ലണ്ട്, ഫ്ലൈയിങ് മെഷീൻ തുടങ്ങി മുൻനിര ബ്രാൻഡുകൾ അണിനിരക്കും. പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ രാജേഷ് ഷെട്ടിയാണ് ഷോ ഡയറക്ടര്‍. തെന്നിന്ത്യൻ സിനിമ താരങ്ങളായ ദീപിക ദാസ്, കുശീ രവി, ദിവ്യ സുരേഷ്, വിനയ് ഗൗഡ തുടങ്ങി നിരവധി പ്രമുഖർ ഷോയുടെ ഭാഗമാകും.
ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും ആകർഷകമായ സ്പ്രിങ് സമ്മർ കലക്ഷനുകൾ പ്രദർശിപ്പിക്കും. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖർ ഷോയിൽ ഭാഗമാകും. സിനിമ, സീരിയൽ താരങ്ങളും ഷോയിൽ പങ്കെടുക്കും. ഫാഷൻ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് ഫാഷൻ അവാർഡും സമ്മാനിക്കും. കൂടാതെ, 60ൽ കൂടുതൽ പ്രായമുള്ളവരെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഫാഷൻ റാമ്പും കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോയും ഉണ്ടാകും.
ലുലു ഇന്ത്യ ചീഫ് ഓപറേഷൻ ഓഫിസർ രജിത് രാധാകൃഷ്ണൻ, റീജനൽ മാനേജർ ഫഹാസ് അഷ്റഫ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
ലുലു ഇന്ത്യ ബയിങ് ഹെഡ് ദാസ് ദാമോദരൻ, കമേഴ്സ്യൽ മാനേജർ സയ്യിദ് അത്തീക്ക്, ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരു ജനറൽ മാനേജർ മദൻ കുമാർ, ലുലു മാൾ ബംഗളൂരു ജനറൽ മാനേജർ കിരൺ വി. പുത്രൻ, ബയിങ് മാനേജർ സായിനാഥ് തൈശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.