ഇന്ത്യൻ ഉൽപന്നങ്ങൾ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഗ്രേറ്റ് ഇന്ത്യൻ ഉത്സവ്. ബംഗളൂരു: റിപ്പബ്ലിക്ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവിൽ ഗ്രേറ്റ് ഇന്ത്യൻ ഉത്സവിന് തുടക്കമായി. ഇന്ത്യൻ ഉൽപന്നങ്ങൾ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഗ്രേറ്റ് ഇന്ത്യൻ ഉത്സവ്.
ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, നോർത്ത് ഈസ്റ്റ് അടക്കം രാജ്യത്തെ വിവിധ മേഖലകളിലെ ഉൽപന്നങ്ങളെല്ലാം ഈ ഉത്സവിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, പലചരക്ക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഇന്ത്യൻ സ്റ്റൈൽ ഫാഷൻ തുണിത്തരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു മാൾ രാജാജി നഗറിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിലും കനക്പുര റോഡിലെ ലുലു ഡെയ്ലിയിലുമാണ് ഗ്രേറ്റ് ഇന്ത്യൻ ഉത്സവ് നടക്കുന്നത്.
ഉത്സവിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽനിന്നും ലുലു ഡെയ്ലിയിൽനിന്നും 2500 രൂപക്കു മുകളിൽ ഷോപ്പിങ് ചെയ്യുന്നവർക്ക് അഞ്ച് ഉൽപന്നങ്ങൾ പകുതി വിലക്ക് ലഭിക്കും.
റിപ്പബ്ലിക്ദിനത്തിൽ പ്രത്യേകം ലേലംവിളിയും ഒരുക്കിയിട്ടുണ്ട്. ഒരു രൂപക്ക് തുടങ്ങുന്ന ലേലത്തിൽ പങ്കെടുത്ത് ആകർഷകമായ ഗാഡ്ജറ്റുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഗ്രേറ്റ് ഇന്ത്യൻ ഉത്സവിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്നുപ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.