ബംഗളൂരു: പ്രലോഭനങ്ങളെ അതിജീവിക്കുന്ന എഴുത്തുകാർക്കേ മതരാഷ്ട്ര സങ്കൽപത്തെ ചെറുക്കാൻ കഴിയൂ എന്നും സത്യസന്ധരായ എഴുത്തുകാർ ആത്യന്തികമായി എത്തിച്ചേരുന്നത് ഇടതുപക്ഷത്താണെന്നും സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു സമ്മേളനത്തിന്റെ ഭാഗമായ സാംസ്കാരിക സെമിനാറിൽ ‘സാംസ്കാരികതയുടെ ഇന്ത്യൻ വർത്തമാനം’വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെറിയ ചെറിയ അസംഖ്യം പ്രക്ഷോഭങ്ങൾക്ക് വലിയ നേതാവിന്റെ അസാന്നിധ്യത്തിലും മാറ്റത്തിന്റെ ശക്തിയാകാൻ കഴിയും. ദൈവമാകാൻ ശ്രമിച്ചാലും സാത്താനാകാൻ ശ്രമിച്ചാലും മനുഷ്യൻ പരാജയപ്പെടും. മനുഷ്യൻ ജയിക്കുന്നത് മനുഷ്യനാകുമ്പോൾ മാത്രമാണ്. ഇന്ത്യയുടെ ഭീതിദമായ വർത്തമാന അവസ്ഥയിലും നിരാശപ്പെടുന്നില്ലെന്നും എല്ലാ ഭീകര പ്രസ്ഥാനങ്ങൾക്കും ചരിത്രത്തിൽ പരാജയം അനിവാര്യമാണെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് കോടൂർ, അശോകൻ ചരുവിൽ, ഡോ. മിനി പ്രസാദ്, സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ എന്നിവർ അനുബന്ധ പ്രഭാഷണം നടത്തി. ആർ.വി. ആചാരി ആമുഖവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
ഉദ്ഘാടന സെമിനാറിൽ ‘പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം’ വിഷയത്തിൽ അശോകൻ ചരുവിൽ പ്രഭാഷണം നടത്തി. സെക്രട്ടറി സുദേവൻ പുത്തൻചിറ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.വി. ആചാരി, ഡെന്നിസ് പോൾ, കെ.പി. ശശിധരൻ, തങ്കച്ചൻ പന്തളം, മുഹമ്മദ് കുനിങ്ങാട്, ബി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ആർ. കിഷോർ സ്വാഗതവും സതീഷ് തോട്ടശ്ശേരി നന്ദിയും പറഞ്ഞു. വനിത സെമിനാറിൽ ‘സാംസ്കാരിക അധിനിവേശം, എഴുത്തിലെ പ്രതിരോധം’ വിഷയം ഡോ. മിനി പ്രസാദ് അവതരിപ്പിച്ചു. കവി ബിലു പത്മിനി നാരായണൻ അധ്യക്ഷത വഹിച്ചു.
ഇന്ദിരാ ബാലൻ, രമ പ്രസന്ന എന്നിവർ സംസാരിച്ചു. രതി സുരേഷ് ആമുഖവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു. സതീഷ് തോട്ടശ്ശേരി രചിച്ച പവിഴമല്ലി പൂക്കും കാലം എന്ന ചെറുകഥ സമാഹാരം അശോകൻ ചരുവിലിന് നൽകി എം. മുകുന്ദൻ പ്രകാശനം നിർവഹിച്ചു. കാവ്യമാലിക പരിപാടിക്ക് കെ.ആർ. കിഷോർ, ഗീത നാരായണൻ, ധ്യാൻ എന്നിവർ നേതൃത്വം നൽകി. ജിനു കെ. മാത്യൂ, സ്മിത വത്സല, സംഗീത, രതി സുരേഷ്, കെ. ദാമോദരൻ, ഇന്ദിരാബാലൻ, രമാ പ്രസന്ന, മോഹൻ ദാസ്, സതീഷ് തോട്ടശ്ശരി, ടി.കെ. സുജിത്, അജീഷ് പുഞ്ചൻ, അർച്ചന സുനിൽ, വേലു ഹരിദാസ്, റമീസ് തോന്നക്കൽ, പി. പി. പ്രതിഭാ എന്നിവർ കവിത ആലപിച്ചു. കോക്കാട് നാരായണൻ അഭിനയിച്ച പയ്യന്നൂർ ഫ്രണ്ട് സ്റ്റേജിന്റെ ‘കണ്ണിന്റെ കണക്ക്’ എന്ന ഏകപാത്ര നാടകം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.