ബംഗളൂരു: അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിന്റെ രസതന്ത്രം ഒരു പുരുഷായുസ്സ് കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തിയ അതുല്യ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ സാഹിബെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്. എം.എം.എ ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന ‘ജമാൽ സാഹിബ് പ്രാർഥനാ സംഗമ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥകളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനും വിദ്യാഭ്യാസ വിപ്ലവത്തിൽ വയനാടിന്റെ മുഖച്ഛായ മാറ്റാനും അദ്ദേഹത്തിന്റെ സേവനം ഉപകാരപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖതീബ് സെയ്ദു മുഹമ്മദ് നൂരി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ. ഹാരിസ്, വൈക്കിങ് മൂസ ഹാജി, സി.പി. സദഖത്തുല്ല തുടങ്ങിയവർ സംസാരിച്ചു. തിലക് നഗർ മസ്ജിദ് യാസീൻ, ആസാദ് നഗർ മസ്ജിദുന്നമിറ എന്നിവിടങ്ങളിലും പ്രാർഥന സദസ്സുകൾ നടന്നു. മുഹമ്മദ് മുസ്ലിയാർ കുടക്, എം.പി. ഹാരിസ് ഹിശാമി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.