ബംഗളൂരു: മലയാളം മിഷൻ ബാബുസപാളയ സെന്റ് ജോസഫ് പഠന കേന്ദ്രത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സെന്റർ ഡയറക്ടർ ഫാ. ജോജോ ആശാരിപറമ്പിൽ അധ്യക്ഷത വഹിച്ചു. മീര നാരായണൻ മുഖ്യാതിഥിയായി. വിശിഷ്ടാതിഥി സെന്റ് ജോസഫ് ഇടവക ട്രസ്റ്റി ബിജു അഗസ്റ്റിൻ, പഠനകേന്ദ്രം ഇൻചാർജ് കാർണീവ് റോസ് തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
‘സൂര്യകാന്തി’ വിദ്യാർഥിനി ഹന്നമോൾ പ്രാർഥന നിർവഹിച്ചു. അധ്യാപകനായ സജി വർഗീസ് കവിത ആലപിച്ചു. ‘ആമ്പൽ’ വിദ്യാർഥിനി അന്നമോൾ സ്വാഗതവും കാർണീവ് റോസ് തോമസ് നന്ദിയും പറഞ്ഞു. പുതിയ വിദ്യാർഥികൾക്ക് പുസ്തകങ്ങളും മറ്റും വിതരണം ചെയ്തു.പുതിയ പി.ടി.എ രൂപവത്കരിച്ചു. മുതിർന്ന അധ്യാപിക ആൻസി സെബാസ്റ്റ്യൻ പരിപാടി നിയന്ത്രിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.