ബംഗളൂരു: കേരള, കർണാടക പിറവി ദിനത്തോടനുബന്ധിച്ച് ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലേക്കും മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ഉഡുപ്പിയിലെ മലയാളി സംഘടനയായ കേരള കൾച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് മലയാള പഠനകേന്ദ്രം തുടങ്ങും.
രാവിലെ ഒമ്പതിന് മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിനു സമീപം സോണിയ ക്ലിനിക്കിന് മുകളിലുള്ള ഓഡിറ്റോറിയത്തിൽ മലയാളം ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുമെന്ന് ഉഡുപ്പി കെ.സി.എസ്.സി സെക്രട്ടറി വി.സി. ബിനേഷ് , മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ എന്നിവർ അറിയിച്ചു.
മംഗളൂരുവിലെയും ഉഡുപ്പിയിലെയും മലയാളി സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പരിപാടിയിൽ മലയാളം മിഷന്റെ പ്രവർത്തനം വിശദീകരിക്കും. മാതൃക ക്ലാസ്, അധ്യാപക പരിശീലനം എന്നിവയും നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.