ഹെ​സ​ർ​ഘ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​ല​യാ​ളം മി​ഷ​ൻ പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ മൂ​ന്നാം പാ​ഠ്യ​പ​ദ്ധ​തി​യാ​യ ആ​മ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 'കു​ന്നു​ക​ളു​ടെ കൂ​ട്ട​മ​ര​ണം', 'ഒ​രു പാ​ട്ട് പി​ന്നെ​യും' എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി പ്ര​കൃ​തി​ചൂ​ഷ​ണം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പ​ഠ​ന ക്യാ​മ്പാ​ണ് നോ​ർ​ത്ത് ബം​ഗ​ളൂ​രു​വി​ലെ ഹെ​സ​ർ​ഘ​ട്ട​യി​ൽ ഒ​രു​ക്കി​യ​ത്.

വ​ന​ന​ശീ​ക​ര​ണ​ത്തി​ന്റെ​യും പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന്റെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കി. ത​ർ​ബ​ന​ഹ​ള്ളി റെ​യി​ൽ​വേ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള അ​ർ​ക്കാ​വ​തി​പ്പു​ഴ​ക്ക്‌ സ​മീ​പം ചെ​റു​വ​ന​ത്തി​ൽ​വെ​ച്ച് കി​ളി​ക​ളു​ടെ ക​ള​ക​ളാ​ര​വ​ങ്ങ​ളു​ടെ​യും ചീ​വീ​ടു​ക​ളു​ടെ ചി​ല​പ്പു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ദു​ർ​ഘ​ട​മാ​യ പാ​ത​ക​ളി​ലൂ​ടെ ഏ​റെ​ദൂ​രം ന​ട​ന്ന് റാ​ഗി വ​യ​ലു​ക​ൾ താ​ണ്ടി ഗ്രാ​മ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

മാ​ത​ള​നാ​ര​ങ്ങ, നെ​ല്ലി​ക്ക, പേ​ര​ക്ക, സ​പ്പോ​ട്ട തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി ഗ്രാ​മീ​ണ​രു​ടെ സ്നേ​ഹ​വും ന​ന്മ​യും അ​നു​ഭ​വി​ക്കാ​ൻ ക്യാ​മ്പി​ലൂ​ടെ ക​ഴി​ഞ്ഞു.

തു​ട​ർ​ന്ന് 1962ൽ ​കു​ഴി​ച്ച ഭീ​മ​ൻ കി​ണ​റി​നെ​ക്കു​റി​ച്ച് ഉ​ട​മ​യു​ടെ ഹ്ര​സ്വ ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് ഏ​റെ കൗ​തു​ക​മേ​കി. ഹെ​സ​ർ​ഘ​ട്ട റി​സ​ർ​വോ​യ​റി​ലെ സൂ​ര്യാ​സ്ത​മ​യ​വും സാ​യാ​ഹ്ന​ഭം​ഗി​യും ആ​സ്വ​ദി​ച്ചു നി​റ​മ​ന​സ്സോ​ടെ​യാ​ണ്‌ ആ​മ്പ​ൽ​ക്കൂ​ട്ടം മ​ട​ങ്ങി​യ​ത്.

ദാ​മോ​ദ​ര​ൻ മാ​ഷി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ ക്യാ​മ്പി​ന് ടോ​മി ജെ. ​ആ​ലു​ങ്ക​ൽ, ബു​ഷ​റ ടീ​ച്ച​ർ, ആ​മ്പ​ൽ കോ​ഓ​ഡി​നേ​റ്റ​ർ നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ടാ​മ​ത്തെ ക്യാ​മ്പ് കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ന്നു. ആ​മ്പ​ൽ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളെ ന​വം​ബ​ർ മാ​സ​ത്തി​ലെ പ​ഠ​നോ​ത്സ​വ​ത്തി​ലേ​ക്ക് ത​യാ​റാ​ക്കു​ക​യാ​ണ് ക്യാ​മ്പി​ന്റെ മ​റ്റൊ​രു ല​ക്ഷ്യം.

Tags:    
News Summary - Malayalam Mission organizes nature study camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.