മലയാളം മിഷൻ പഠനോത്സവം

ബംഗളൂരു: ഈവർഷത്തെ പഠനോത്സവത്തിന്‌ മുന്നോടിയായി മലയാളം മിഷൻ മൈസൂരു മേഖലയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മാതൃക പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. മലർവാടി പഠനകേന്ദ്രം, ഡി പോൾ പബ്ലിക് സ്കൂൾ, ഭാരതി സ്ത്രീസമാജം, ഹെബ്ബാൾ പഠനകേന്ദ്രം എന്നിവിടങ്ങളിലാണിത്.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ വിഭാഗങ്ങളിലായി 96 കുട്ടികൾ പങ്കെടുത്തു. അധ്യാപകർക്കൊപ്പം മേഖല കോഓഡിനേറ്റർ സുരേഷ് ബാബു, പ്രദീപ്കുമാർ, ദേവി പ്രദീപ് എന്നിവർ മേൽനോട്ടം വഹിച്ചു. പഠനോത്സവം നവംബർ 27ന് രാവിലെ 9.30ന് ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും.

Tags:    
News Summary - Malayalam Mission-Study Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.