മലയാളം മിഷൻ പഠനോൽസവം 26ന്

ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി ഞായറാഴ്ച നടക്കും. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കാലത്ത് 8:30 ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും.

ബംഗളൂരുവിലും മൈസൂരിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. മൈസൂർ മേഖലാ പഠനോത്സവം രാവിലെ 8.30ന് ഡി. പോൾ പബ്ലിക് സ്കൂളിൽ നടക്കും.

ഡി. പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമിഷ് പഠനോത്സവം ഉദ്ഘാടനം ചെയ്യും. ചെണ്ടമേളങ്ങളും നാടൻപാട്ടും മറ്റ് ദൃശ്യകലകളും പഠനോൽസവത്തിന് ദൃശ്യ- ശ്രവ്യ മധുരം പ്രദാനം ചെയ്യും. പഠന നേട്ടം കൈവരിക്കുകയും നവംബർ അഞ്ചിന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളാണ് 26 ന് നടക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുകയെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ സതീഷ് തോട്ടശ്ശേരി അറിയിച്ചു.




Tags:    
News Summary - Malayalam Mission Study Festival on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.