ദേ​വ​ന​ന്ദ​ൻ

ബംഗളൂരുവില്‍ ട്രെയിനില്‍നിന്ന്​ വീണ് മലയാളി യുവാവ് മരിച്ചു

ബംഗളൂരു: ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​നി​ല്‍നി​ന്ന്​ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി യു​വാ​വ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് തൂ​ക്കു​പാ​ലം എം.​ജി.​എം മ​ന്ദി​ര​ത്തി​ല്‍ റി​ട്ട. ഹെ​ഡ് പോ​സ്റ്റ്മാ​സ്റ്റ​ർ ജി. ​സു​നി​ലി​ന്‍റെ മ​ക​ന്‍ ദേ​വ​ന​ന്ദ​നാ​ണ്​ (ന​ന്ദു -22) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ സോ​ല​ദേ​വ​ന​ഹ​ള്ളി റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ന് മു​ക​ളി​ലാ​ണ് ദേ​വ​ന​ന്ദ​നെ വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ യു.​സി കോ​ള​ജി​ല്‍ എം.​എ പ​രീ​ക്ഷ എ​ഴു​തി​യി​രി​ക്കു​ക​യാ​ണ്. ഡി​ഗ്രി​ക്ക് ചെ​ന്നൈ​യി​ലാ​ണ് പ​ഠി​ച്ച​ത്.

മാ​താ​വ്: അ​നി​ത കു​മാ​രി (ഹെ​ഡ്മി​സ്ട്ര​സ്, എ​ന്‍.​എ​സ്.​എ​സ്.​എ ഹൈ​സ്‌​കൂ​ള്‍ മ​ണ്ണൂ​ര്‍, മൂ​വാ​റ്റു​പു​ഴ). സ​ഹോ​ദ​രി: ഡോ. ​ദേ​വി (ജ​ർ​മ​നി). സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന്​ ​വീ​ട്ടു​വ​ള​പ്പി​ല്‍.

Tags:    
News Summary - Malayali falls to death from train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.