ബംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കണ്ണവത്തിനടുത്ത് ചെറുവാഞ്ചേരി താഴെ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൻ ടി.വി. അബ്ദുൽ റഊഫ് (34) ആണ് മരിച്ചത്.
15 വർഷമായി ബംഗളൂരുവിൽ പലയിടങ്ങളിലായി കച്ചവടം നടത്തുന്ന റഊഫ് ബൊമ്മനഹള്ളിയിൽ നിന്നും സിറ്റി മാർക്കറ്റ് ഭാഗത്തേക്ക് കട നോക്കാൻ കഴിഞ്ഞ 20ന് ചൊവ്വാഴ്ച രാവിലെയാണ് പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു. ബംഗളൂരു ബി.ടി.എം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെടാൻ കാരണമെന്നാണ് വിവരം. പൊലീസുകാർ മൃതദേഹം വിക്ടോറിയ ഗവ. ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയായിരുന്നു. ഭാര്യ: ഇരിക്കൂർ സ്വദേശിനി ഷംലത്ത്. മകൾ: ഫർഹ ഫാത്തിമ (നാല്). ബംഗളൂരു കെ.എം.സി.സിയുടെ നേതാക്കൾ തുടർനടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ഖബറടക്കം ശനിയാഴ്ച രാവിലെ ചെറുവാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.