ഹോ​സ്റ്റ​ലി​ൽ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ മ​ല​യാ​ളി​യാ​യ യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ കാ​മു​കി​യെ കാ​ണാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​പ്പം പി.​ഇ.​എ​സ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നാ​ണ് യു​വാ​വ് ബു​ർ​ഖ ധ​രി​ച്ച് ഹോ​സ്റ്റ​ലി​ലെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​വ്. കേ​ര​ള​ത്തി​ൽ​വെ​ച്ച് ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി പ​രി​ച​യ​ത്തി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ട്രെ​യി​നി​ൽ കു​പ്പ​ത്തെ​ത്തി​യ യു​വാ​വ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വേ​ഷം മാ​റി പെ​ൺ​കു​ട്ടി​യു​ടെ ഹോ​സ്റ്റ​ലി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ പി​ടി​ച്ചു​വെ​ച്ച് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വേ​ഷം മാ​റി വ​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ഇ​യാ​ളെ പി​ടി​ച്ചു​വെ​ച്ച് ചി​റ്റൂ​ർ ഗു​ഡി​പ​ള്ളി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Malayali youth wearing burqa arrested in hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.