ബംഗളൂരു: മംഗളൂരു സിറ്റി കോർപറേഷൻ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനായാസ ജയം. കോർപറേഷനിൽ വൻ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോർപറേഷനിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിന്റെ പിന്തുണയോടെ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങൾ ബി.ജെ.പി നേടിയിരുന്നു.
മംഗളൂരു സിറ്റി കോർപറേഷനിൽ മേയറായി ജയാനന്ദ അഞ്ചൻ, ഡെപ്യുട്ടി മേയറായി പൂർണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോർപറേഷനിൽ ബി.ജെ.പിക്ക് 44ഉം കോൺഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.
രണ്ട് എം.എൽ.എമാരുടെ വോട്ടുൾപ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയർ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ശശിധര ഹെഗ്ഡെ , ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ച സീനത്ത് ഷംസുദ്ദീൻ എന്നിവർ 14 വോട്ടുവീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.