കൊച്ചി മാതൃകയിൽ മംഗളൂരുവിലും വാട്ടർ മെട്രോ; നേത്രാവതി -ഗുരുപുര നദിക്കരകളെ ബന്ധിപ്പിക്കും

മംഗളൂരു: കൊച്ചിയിലെ മാതൃകയിൽ കർണാടകത്തിലെ തീരദേശ നഗരമായ മംഗലാപുരത്തും വാട്ടർമെട്രോ ആരംഭിക്കും. മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് (എം.ഡബ്ല്യു.എം.പി) വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ കർണാടക മാരിടൈം ബോർഡ് (കെ.എം.ബി) തീരുമാനിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളെ സംയോജിത ജലഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ നേത്രാവതി-ഗുരുപുര നദിയുടെ ഇരു കരകളിലുമായി ബജാൽ മുതൽ മറവൂർ വരെ നീളുന്ന 30 കിലോമീറ്റർ ദൂരമായിരിക്കും വാട്ടർ മെട്രാ സർവീസ് നടത്തുക.

നേത്രാവതി നദിയിലെ ബജാലിനെ ഗുരുപുര നദിയിലെ മറവൂർ പാലവുമായി ബന്ധിപ്പിക്കുന്ന ആദ്യഘട്ടത്തിൽ 17 മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലഗതാഗത സംവിധാനമായിരിക്കും മംഗലാപുരത്തേത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

Tags:    
News Summary - Mangaluru to get Water Metro on the lines of Kochi; 30 km in first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.