ബംഗളൂരു: മാർത്തോമ സഭയുടെ ചെന്നൈ ബാംഗ്ലൂർ ഭദ്രാസനത്തിലെ പുതുതായി രൂപം കൊണ്ട വൈറ്റ്ഫീൽഡ് മാർത്തോമ കൂട്ടായ്മയുടെ ആദ്യത്തെ കൺവെൻഷൻ യോഗം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വൈറ്റ്ഫീൽഡ് ഹോപ്പ് ഫാം ജങ്ഷന് സമീപം ചർച്ച് ഓഫ് നസറേൻ പള്ളി ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30 ന് യോഗം ആരംഭിക്കും. സമാപന സമ്മേളനത്തിൽ കോട്ടയം മാർത്തോമ വൈദിക സെമിനാരി പ്രഫ. റവ. ഡോ. വി.എം. മാത്യു യോഗത്തിൽ മുഖ്യസന്ദേശം നൽകും. വികാരി റവ. എബി ബാബു അധ്യക്ഷത വഹിക്കും. വിശുദ്ധ കുർബാനക്ക് റവ. ഡോ.വി.എം. മാത്യു, റവ. എബി ബാബു എന്നിവർ കർമികത്വം നൽകും. പാരിഷ് ഡേ ആഘോഷവും ഉണ്ടാവുന്ന് വികാരി റവ. എബി ബാബു, പ്രമോദ് കോര എന്നിവർ അറിയിച്ചു. ഫോൺ: 72938 23890.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.