മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസന കൺവെൻഷൻ ‘ബാംഗ്ലൂർ മെൽത്തോ കൺവെൻ’ ബാംഗ്ലൂർ ഭദ്രാസന മെത്രാപോലിത്ത ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യുന്നു

മെൽത്തോ കൺവെൻഷന് തുടക്കം

ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിന്റെ 18ത് മെൽത്തോ കൺവെൻഷന് തുടക്കമായി. വൈകിട്ട് ആറിന് സന്ധ്യ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. ബാംഗ്ലൂർ ഭദ്രാസന മെത്രാപോലിത്ത ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു. നമ്മുടെ ഉള്ളിലേക്കും ചുറ്റുപാടിലേക്കും ഉയരത്തിലേക്കും ഉള്ള നോട്ടമാണ് ജീവിതത്തിൽ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അവവനിലേക്കു നോക്കുമ്പോൾ നോക്കുമ്പോൾ ഉള്ള പ്രതിസ്പന്ദനം ആണ് ചുറ്റുപാടിലേക്കു ഉള്ള നോട്ടമെന്നും ആരാധനക്ക് ശേഷം ഉള്ള ആരാധന ആണ് ചുറ്റുപാടിലേക്കു ഉള്ള നോട്ടമെന്നും ഭൂമിയിലേക്ക് മാത്രമല്ല സ്വാർഗരാജ്യത്തിലേക്കും നമ്മുടെ നോട്ടങ്ങൾ ചേർക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

മെൽത്തോ കൺവെൻഷനിൽ രാവിലെ 10ന് ബാംഗ്ലൂർ സൺഡെ സ്കൂൾ ഓറിയന്റേഷൻ പ്രോഗ്രാം നടക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത പ​ങ്കെടുക്കും. വൈകീട്ട് നാലിന് യുവഅംഗങ്ങൾക്കായി സെമിനാർ നടത്തും. റവ. ഫാ. ഡോ. അബ്രഹാം തോമസ് നയിക്കും. വൈകീട്ട് ആറിന് സന്ധ്യ ശു​ശ്രൂഷയും രാത്രി ഏഴിന് വചന പ്രഘോഷണവും നടക്കും.

Tags:    
News Summary - Meltho Convention begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.