ബംഗളൂരു: കെ.ആർ പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട പാതകളിൽ ആഗസ്റ്റ് അവസാനം മെട്രോ സർവിസ് ആരംഭിക്കും. ഇതോടെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം വരെ ഉയരാനാണ് സാധ്യത. ഈ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി അധികൃതർ തയാറെടുപ്പ് തുടങ്ങി. സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ യാത്രക്കാർക്ക് സുരക്ഷാബോധവത്കരണം നൽകുന്നുണ്ട്.
ട്രെയിനിൽ കയറാൻ നിശ്ചയിച്ച പോയന്റുകളിൽ ക്യൂ നിൽക്കുക, തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകൾ, സ്റ്റേഷനുകളിലെ സുരക്ഷാക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്.
ജൂലൈയിൽ പ്രതിദിനം ശരാശരി 6.11 ലക്ഷം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. നഗരത്തിൽ രണ്ടു പാതകൾകൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിൽ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ 42.53 കിലോമീറ്റർ ദൂരം ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.