ബംഗളൂരു: 2032നകം നഗരത്തിലെ താമസിക്കുന്നവർക്ക് ഒന്നു രണ്ട് കിലോമീറ്ററിനുള്ളിൽ മെട്രോ സ്റ്റേഷനുകളിൽ എത്താൻ സാധിക്കുന്ന തരത്തിൽ മൂന്നു റൂട്ടുകൾക്കുകൂടി നിർദേശം. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് പുതിയ പാതകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
എം.ജി റോഡ്-ഹോപ്ഫാം, കെ.ആർ പുരം -ഹൊസ്കോട്ട, ഇന്നർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാതകൾ. മെട്രോ മൂന്ന്, നാല് ഘട്ടങ്ങൾക്കായാണിത്.മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജെ.പി നഗർ ഫോർത്ത് ഫെയ്സ്-കമ്പാപുര, ഹൊസഹള്ളി-കഡംബഗരെ പാതകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് നൽകിയിരിക്കുകയാണ്.
എം.ജി റോഡ്- ഹോപ്ഫാം (ഓൾഡ് എയർപോർട്ട് റോഡ്, മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി), കെ.ആർ പുരം -ഹൊസ്കോട്ടെ (ഓൾഡ് മദ്രാസ് റോഡ് വഴി), ഇന്നർ റിങ് റോഡ് (യശ്വന്തപുര, കന്റോൺമെന്റ്, കോറമംഗല, അശോകപില്ലർ, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച്) എന്നിവയാണ് പുതിയ റൂട്ടുകളുടെ വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.