പ​ർ​പ്പി​ൾ ലൈ​നി​ൽ ഇ​ന്ന് മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ടും

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ പ​ർ​പ്പി​ൾ ലൈ​നി​ൽ മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ അ​റി​യി​ച്ചു. കെ.​ആ​ർ പു​ര- ബൈ​യ​പ്പ​ന​ഹ​ള്ളി, കെ​ങ്കേ​രി-​ച​ല്ല​ഘ​ട്ട പാ​ത​ക​ളി​ലെ പ്ര​വൃ​ത്തി​യെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം. രാ​വി​ലെ ഏ​ഴി​നും ഉ​ച്ച​ക്ക് ഒ​ന്നി​നു​മി​ട​യി​ൽ മൈ​സൂ​രു റോ​ഡ്- കെ​ങ്കേ​രി, ബൈ​യ​പ്പ​ന​ഹ​ള്ളി- സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡ്, വൈ​റ്റ്ഫീ​ൽ​ഡ് (ക​ടു​ഗോ​ഡി)-​കെ.​ആ​ർ പു​ര മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​ക.

രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ, പ​ർ​പ്പി​ൾ ലൈ​നി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡി​നും മൈ​സൂ​ർ റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കു​മി​ട​യി​ൽ മാ​ത്ര​മേ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ണ്ടാ​കൂ. ഉ​ച്ച ഒ​ന്നി​നു​ശേ​ഷം ബൈ​യ​പ്പ​ന​ഹ​ള്ളി​യി​ൽ​നി​ന്ന് കെ​ങ്കേ​രി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും കെ.​ആ​ർ പു​ര​യി​ൽ നി​ന്ന് വൈ​റ്റ്ഫീ​ൽ​ഡ് (ക​ടു​ഗോ​ഡി) മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പ​തി​വു​പോ​ലെ രാ​ത്രി 11 വ​രെ​യും ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​കും. ഗ്രീ​ൻ ലൈ​നി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ അ​റി​യി​ച്ചു. ​ഫോ​ൺ: 7022531677.

Tags:    
News Summary - Metro service will be suspended on Purple Line today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.