ബംഗളൂരു: മെട്രോ മഞ്ഞപ്പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. ആർ.വി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാതയിൽ രണ്ടുഘട്ടങ്ങളിലായാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്.
വൈദ്യുതീകരിച്ചശേഷം മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുകയും ചെയ്തു. ഇനി സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങും. ഒക്ടോബർ അവസാനവാരം പാതയിലൂടെയുള്ള വാണിജ്യ സർവിസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളാണ് പാതയിലൂടെ സർവിസ് നടത്തുക. നേരത്തേ ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. ചൈനയിൽനിന്നാണ് ഇത്തരം മെട്രോ കോച്ചുകൾ എത്തിച്ചത്. നേരത്തേ ജൂലൈ ആദ്യവാരത്തോടെ യെല്ലോ ലൈനിലൂടെ സർവിസ് തുടങ്ങാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എൽ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, നിർമാണപ്രവൃത്തികൾ പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കാൻ കഴിയാത്തത് പ്രതിസന്ധിയായി.സിഗ്നലിങ് സംവിധാനം സ്ഥാപിച്ചശേഷം മെട്രോ റെയിൽ സേഫ്റ്റി കമീഷണറുടെ പരിശോധനക്ക് ശേഷമേ വാണിജ്യ സർവിസിന് അനുമതി ലഭിക്കുകയുള്ളൂ.ഇതിന് മുന്നോടിയായി സ്റ്റേഷനുകളുടെ അവസാനവട്ട നിർമാണപ്രവൃത്തികളും പൂർത്തിയാക്കേണ്ടതുണ്ട്.ആർ.വി റോഡ്, റാഗിഗുദ്ദ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുട്ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസറോഡ്, ബെരതേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.