ബംഗളൂരു: മാരിബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിദാക മീലാദ് ഫെസ്റ്റ് 2024ന് മുന്നോടിയായി ഗ്രാൻഡ് മൗലിദും മീലാദ് റാലിയും സംഘടിപ്പിച്ചു.പുലർച്ച നാലിന് നടന്ന ഗ്രാൻഡ് മൗലിദ് സദസ്സിന് ഇമാം അഹ്മദ് അലി ബാഖവി നേതൃത്വം നൽകി. വൈകീട്ട് നാലിന് നടന്ന മീലാദ് റാലിക്ക് മഹല്ല് സെക്രട്ടറി വി.കെ. അബ്ദുൽ നാസിർ ഹാജി പതാക ഉയർത്തി. അബ്ദുൽ സമദ് വാഫി മീലാദ് സന്ദേശം കൈമാറി. വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്ന റാലിക്ക് കമ്മിറ്റി ഭാരവാഹികളായ റിയാസ് ക്വാളിറ്റി, മഹ്മൂദ് വി.കെ, ഫാസിൽ ടോപ് ടെൻ, സജീർ, ഹാരിസ് വി.കെ, ഹനീഫ, സഫ്വാൻ സി.ടി, സൽമാൻ സി. ടി, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: ബാംഗ്ലൂർ മർക്കസുൽ ഹുദാ ഇസ്ലാമിയുടെ നേതൃത്വത്തിൽ പ്രഭാത മൗലിദും നബിദിന റാലിയും നടത്തി.മൗലിദ് പാരായണത്തിന് മർക്കിൻസ് വിദ്യാർഥികൾ നേതൃത്വം നൽകി. ഖത്തീബ് ജാഫർ നൂറാനി പ്രഭാഷണം നടത്തി. ഏഴുമണിക്ക് പള്ളി പരിസരത്ത് നിന്നും നബിദിന റാലി ആരംഭിച്ചു. വിദ്യാർഥികളുടെ ദഫിന്റെ അകമ്പടികളോടെ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പൊലീസ് സ്റ്റേഷൻ ട്രിനിറ്റി സർക്ക്ൾ ബസാർ സ്ട്രീറ്റ് വഴി അൾസൂർ ജാമിയ മസ്ജിദ് പരിസരത്ത് സമാപിച്ചു. മഹല്ല് ഖത്തീബ് ജാഫർ നുറാനി, മർക്കിൻസ് പ്രിൻസിപ്പൽ ഹബീബ് നൂറാനി, ജുനൈദ് നൂറാനി, യാസിൻ ഖാദിരി, സാദിക്ക് സഖാഫി, പ്രസിഡന്റ് മജീദ് ഹാജി, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഹാജി, മൊയ്തു, ഹംസ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.