ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് റാ​ലി

ന​ബി​ദി​ന റാ​ലി​യും മീ​ലാ​ദ് സം​ഗ​മ​വും

ബം​ഗ​ളൂ​രു: ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ -മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘മെ​ഹ്ഫി​ലെ മ​ദീ​ന’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ബി​ദി​ന റാ​ലി​യും മീ​ലാ​ദ് സം​ഗ​മ​വും ന​ട​ത്തി. മ​ഹ​ല്ല് സെ​ക്ര​ട്ട​റി പി.​എം. ല​ത്തീ​ഫ് ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. പു​ല​ർ​ച്ചെ ന​ട​ന്ന മൗ​ലി​ദ് സ​ദ​സ്സി​ന് മ​ഹ​ല്ല് ഖ​ത്തീ​ബ് ഹു​സൈ​നാ​ർ ഫൈ​സി നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​ൻ​ഡ് മീ​ലാ​ദ് റാ​ലി, ദ​ഫ്, സ്‌​കൗ​ട്ട് തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ന​ട​ന്ന മീ​ലാ​ദ് സം​ഗ​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്റെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ൽ ന​ബി​ദി​ന റാ​ലി ശ്ര​​ദ്ധേ​യ​മാ​യി. സി.​എ​ച്ച്. മ​ജീ​ദ്, സി.​ടി.​കെ യൂ​സു​ഫ്, സി.​എ​ച്ച്. മ​ൻ​സൂ​ർ, സി​ദ്ദി​ഖ് ഉ​സ്മാ​ൻ, ജം​ഷീ​ർ അ​ലി, എം. ​ആ​ബു​ട്ടി, ഫ​ഖ്‌​റു​ദ്ദീ​ൻ ഫൈ​സി, ജം​ഷാ​ദ് ഫൈ​സി, ജാ​ബി​ർ ഫൈ​സി, ജ​മാ​ലു​ദ്ദീ​ൻ ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Milad-un-Nabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.