മന്ത്രി പ്രിയങ്ക് ഖാർഗെ

‘ബി.​ജെ.​പി മ​നു​വാ​ദി’​ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ചെ​ന്ന് പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ബി.​ജെ.​പി മ​നു​വാ​ദി​ക​ളി​ൽ​നി​ന്ന് ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​താ​യി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ത​ന്റെ ഓ​ഫി​സി​ൽ ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യു​ടെ മ​ക​ൻ​കൂ​ടി​യാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗെ സം​ഘ്പ​രി​വാ​റി​നെ​തി​രെ തു​റ​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​റു​ണ്ട്. ഭീ​ഷ​ണി​ക്ക​ത്തി​ൽ, ദ​ലി​ത​നാ​യ ഞാ​ൻ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ത്തി​ൽ ത​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ, എം.​എ​ൽ.​എ​യാ​യാ​ലും മ​ന്ത്രി​യാ​യാ​ലും ഞാ​ൻ ദ​ലി​ത​നാ​യി​ത്ത​ന്നെ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 10 ദി​വ​സം മു​മ്പാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ധാ​ൻ സൗ​ധ​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ധാ​ൻ​സൗ​ധ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Minister Priyank Kharge has received death threats from 'BJP manuvadi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.