ബംഗളൂരു: ഓപറേഷൻ കാവേരിയിലൂടെ സുഡാനിൽനിന്ന് തിരികെയെത്തിച്ച കർണാടകയിലെ ഹക്കി പിക്കി ആദിവാസി ഗോത്ര അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ശിവമൊഗ്ഗയിൽ നടന്ന കൂടിക്കാഴ്ചയിൽ ആദിവാസി അംഗങ്ങൾ തങ്ങൾ നേരിട്ട സാഹചര്യങ്ങൾ പങ്കുവെച്ചു. പ്രതിസന്ധിഘട്ടത്തിൽ തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ പരിശ്രമിച്ച ഇന്ത്യൻ എംബസിക്കും സർക്കാറിനും അവർ നന്ദി അറിയിച്ചു.
പതിനാറാം നൂറ്റാണ്ടിൽ മഹാറാണ പ്രതാപിന്റെ കാലത്ത് അദ്ദേഹത്തിനൊപ്പം നിന്നവരായിരുന്നു ഹക്കി പിക്കി സമുദായത്തിലെ പൂർവഗാമികളെന്ന് ഓർമിപ്പിച്ച മോദി, ലോകത്തിന്റെ ഏതു ഭാഗത്തും ഒരു ഇന്ത്യക്കാരൻ പ്രയാസപ്പെട്ടാൽ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കില്ലെന്ന് പറഞ്ഞു. സുഡാൻ വിഷയത്തെ ചിലർ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്.
ഇന്ത്യക്കാർ ഒളിച്ചുകഴിയുന്നുണ്ടെന്ന് പുറത്തറിഞ്ഞാൽ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന പേടിയായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. എല്ലാവരുടെയും സുരക്ഷക്കായി സർക്കാർ നിശ്ശബ്ദമായാണ് പ്രവർത്തിച്ചത് - മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.