ബംഗളൂരു: പ്രവൃത്തികൾ പൂർണമായും പൂർത്തിയാകാത്ത നമ്മ മെട്രോയുടെ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് കോൺഗ്രസ്.
പാതിമാത്രം വെന്ത പദ്ധതി ഉദ്ഘാടനം ചെയ്യുന്ന മോദി മുറിൈവദ്യനാകുകയാണെന്നും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു. വൈറ്റ്ഫീൽഡ് മെട്രോ ലൈൻ മാർച്ച് 25ന് മോദി ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ ആരോപണം. അടുത്തിടെ സംസ്ഥാനത്ത് മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം പൂർത്തീകരിക്കാത്തവയാണ്. ബംഗളൂരു-മൈസൂരു അതിേവഗപാത, ശിവ്മൊഗ്ഗ വിമാനത്താവളം എന്നിവ ഉദാഹരണമാണ്. ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയുള്ള മെട്രോ ലൈൻ പണി പൂർത്തിയായിട്ടില്ല. അടുത്ത ആറ് മാസത്തിനിടെ ഇതിലൂടെ ട്രെയിൻ ഓടുകയുമില്ല. ബൈയ്യപ്പനഹള്ളിയെയും കെ.ആർ. പുരം മെട്രോ സ്റ്റേഷനുകളേയും ബന്ധിപ്പിക്കുന്ന പാതയില്ല. പോരാത്തതിന് കെ.ആർ. പുരം-വൈറ്റ്ഫീൽഡ് പാതപോലും അപൂർണമാണ്.
പ്ലാറ്റ്ഫോമുകൾ, സ്റ്റേഷനുകൾ എന്നിവയുടെ പണികളും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.