ബംഗളൂരു: ഒന്നര ലക്ഷം രൂപക്ക് സ്വന്തം കുഞ്ഞിനെ വിറ്റ മാതാവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗര ജില്ലയിലെ യാറബ് നഗറിൽ സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജാണ് (26) അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിൽ കേസെടുത്താണ് അറസ്റ്റ്.
ആറ് വർഷം മുമ്പാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്പനി തൊഴിലാളിയാണ് സദ്ദാം.
ഇരട്ടക്കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്ക്. വില്പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം.കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഈ മാസം അഞ്ചിന് സദ്ദാം ജോലിക്കുപോയ സമയത്താണ് നസ്രീൻ ഇടനിലക്കാരായ അസ്ലമിന്റെയും ഫാഹിമയുടെയും സഹായത്തോടെ ബംഗളൂരു സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയത്. ഒന്നരലക്ഷം രൂപക്കാണ് ഇടപാട്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സദ്ദാം കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സുഖമില്ലെന്നും ബന്ധുക്കള്‍ കൊണ്ടുപോയെന്നും നസ്രീൻ പറഞ്ഞു.
രണ്ടുദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ സദ്ദാം ഭാര്യക്കെതിരെ തിരിഞ്ഞു. വഴക്കിനിടെ തലക്ക് പരിക്കേറ്റ സദ്ദാം ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് നസ്രീൻ താജ്, ഇടനിലക്കാരായ അസ്ലം, തരണം സുല്‍ത്താൻ, ഷാസിയ ബാനു എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.