ബംഗളൂരു: എസ്.കെ.ജെ.എം ബാംഗ്ലൂർ നോർത്ത് റേഞ്ച് ഇസ്ലാമിക കലാ മത്സരമായ ‘മുസാബഖ’ ആരംഭിച്ചു. പെൺകുട്ടികളുടെ ഓഫ്സ്റ്റേജ് മത്സരങ്ങളായ ചിത്രരചന, കഥ രചന, ചിത്രത്തുന്നൽ, കൈയെഴുത്ത്, പോസ്റ്റർ നിർമാണം, ലേഖനമെഴുത്ത് തുടങ്ങി 20ൽപരം ജനങ്ങളിലായി 300ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.
ഞായർ രാവിലെ എട്ടുമുതൽ ആൺകുട്ടികളുടെ സ്റ്റേജിതര മൽസരങ്ങൾ മൈസൂർ റോഡ് എം.എം.എ ക്രസന്റ് സ്കൂളിൽ നടക്കും. 500ൽപരം വിദ്യാർഥികൾ പങ്കെടുക്കും. സ്റ്റേജ് മൽസരങ്ങൾ ഡിസംബർ മൂന്നിന് ഖുദ്ദൂസ് സാഹിബ് ഈ ദ്ഗാഹിലാണ് നടക്കുന്നത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ടുവരെ അഞ്ച് സ്റ്റേജുകളിലായി 600 വിദ്യാർഥികൾ പങ്കെടുക്കും. ഇതുസംബന്ധിച്ച യോഗത്തിൽ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അയ്യൂബ് ഹസനി ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എം. ലത്തീഫ് ഹാജി സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി മുനീർ ഹെബ്ബാൾ, ട്രഷറർ അർശദ്, അബു ഹാജി, മനാഫ് നജാഹി, ശാഹിദ് മൗലവി, ശംസുദ്ദീൻ കൂട്ടാളി, മഹ്മൂദ് ഹാജി, സിറാജ് ആത്തൂർ തുടങ്ങിയവർ സംസാരിച്ചു. പി.എം. മുഹമ്മദ് മൗലവി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.