ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി കർണാടക ആർ.ടി.സി നടത്തുന്ന വിവിധ ടൂർ പാക്കേജ് യാത്രകൾ തുടങ്ങി. മൈസൂരു സിറ്റി ബസ് ടെർമിനലിൽനിന്ന് ഒക്ടോബർ 26 വരെയാണ് സർവിസുകൾ. ഗിരിദർശിനി പാക്കേജിൽ ബന്ദിപുർ, ഗോപാലസ്വാമി ഹിൽസ്, ബി.ആർ ഹിൽസ്, നഞ്ചൻകോഡ്, ചാമുണ്ഡി ഹിൽസ് എന്നിവിടങ്ങളിലേക്കാണ് യാത്ര. ജലദർശിനി പാക്കേജിൽ ബൈലക്കുപ്പ ഗോൾഡൻ ടെമ്പിൾ, ദുബാരെ വനം, നിസർഗാധമ.
രാജാസീറ്റ്, ഹാരംഗി ഡാം, കെ.ആർ.എസ് ഡാം എന്നിവിടങ്ങൾ കാണാം. ദേവദർശിനി പാക്കേജിൽ നഞ്ചൻകോഡ്, മുതുകുത്തൂർ, തലക്കാട്, സോമനാഥപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ പോകാം. മൈസൂരു സിറ്റി ലൈറ്റിങ് റൗണ്ട്സ് പാക്കേജിൽ മൈസൂരു നഗരത്തിലെ വിവിധ ദസറ കാഴ്ചകൾ കാണാം. മടിക്കേരി പാക്കേജിൽ നിസർ ഗാധമ, ഗോൾഡൺ ടെമ്പിൾ, ഹാരംഗി ഡാം, രാജാസീറ്റ്, അബെ വെള്ളച്ചാട്ടം എന്നിവ കാണാം. www.ksrtc.in എന്ന സൈറ്റിലൂടെ ടിക്കറ്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.