ബംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് കർണാടക ആർ.ടി.സി പ്രത്യേക ടൂർ പാക്കേജ് സൗകര്യം ഏർപ്പെടുത്തുന്നു. നിലവിലുള്ള കർണാടക സരിഗെ (എക്സ്പ്രസ്), രാജഹംസ കൂടാതെ, സ്ലീപ്പർ, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ് (മൾട്ടി ആക്സിൽ), അംബാരി ഡ്രീം ക്ലാസ് ബസുകളാണ് ഇതിനായി സർവിസ് നടത്തുക.
ദസറ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയുമാണ് ചെയ്യുക. എല്ലാ ബസുകളും മൈസൂരിൽനിന്ന് രാവിലെയാണ് പുറപ്പെടുക. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം മൈസൂരുവിലേക്ക് തന്നെ മടങ്ങും. ഈ പാക്കേജ് സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പത്തു വരെയായിരിക്കും. ksrtc.karnataka.gov.in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
ടൂർ പാക്കേജിന്റെ പേര്, സ്ഥലങ്ങൾ, നിരക്ക് എന്നീ ക്രമത്തിൽ:
1. ഗിരിദർശിനി: ബന്ദിപ്പൂർ, ഗോപാലസ്വാമി ഹിൽസ്, ബി.ആർ. ഹിൽസ്, നഞ്ചൻഗുഡ്, ചാമുണ്ഡി ഹിൽസ് (മുതിർന്നവർക്കുള്ള ബസ് നിരക്ക്: 400 രൂപ, കുട്ടികൾക്ക് 250.
2. ജലദർശിനി: സുവർണ ക്ഷേത്രം (ബൈലക്കുപ്പ), ദുബാരെ ഫോറസ്റ്റ്, നിസർഗധാമ, രാജാസീറ്റ്, ഹാരംഗി റിസർവോയർ, കെ.ആർ.എസ്. (മുതിർന്നവർക്ക് 450, കുട്ടികൾക്ക് 250.
3. ദേവദർശിനി: നഞ്ചൻഗോഡ്, ബ്ലഫ്, മുതുകുത്തോർ, തൽക്കാട്, സോമനാഥപുര, ശ്രീരംഗപട്ടണം (മുതിർന്നവർക്ക് 300, കുട്ടികൾക്ക് 175.
4. മൈസൂർ സിറ്റി ലൈറ്റിങ് റൗണ്ടുകൾ: മൈസൂരു സിറ്റി ബസ് സ്റ്റാൻഡ്, പാലസ് റോഡ്, മൈസൂരു സെൻട്രൽ ബസ് സ്റ്റാൻഡ്, എൽ.ഐ.സി സർക്കിൾ ബാംബൂ ബസാർ റോഡ്, റെയിൽവേ സ്റ്റേഷൻ സർക്കിൾ, ജെ.എൽ.ബി. റോഡ്. മുതിർന്നവർക്ക് 200. കുട്ടികൾക്ക് 150. സിറ്റി വോൾവോ ബസ് പുറപ്പെടുന്ന സമയം വൈകുന്നേരം ആറ്.
5. മൈസൂരു ദർശിനി: സിറ്റി വോൾവോ ബസ്- നഞ്ചൻകോട്, ചാമുണ്ഡി ഹിൽസ്, മൃഗശാല, കൊട്ടാരം, ശ്രീരംഗപട്ടണം, കെ.ആർ.എസ് (മുതിർന്നവർക്ക് 400, കുട്ടികൾക്ക് 200.
6. മടിക്കേരി പാക്കേജ്: നിസർഗധാമ- ഗോൾഡൻ ടെമ്പിൾ- ഹാരംഗി ഡാം- രാജാ സീറ്റ്-ആബി വെള്ളച്ചാട്ടം (മുതിർന്നവർക്ക് 1200, കുട്ടികൾക്ക് 1000.
7. ഊട്ടി പാക്കേജ്:- ഊട്ടി-ബൊട്ടാണിക്കൽ ഗാർഡൻ-ഇറ്റാലിയൻ, റോസ് ഗാർഡൻ - ബോട്ട് ഹൗസ് (മുതിർന്നവർക്ക് 1600, കുട്ടികൾക്ക് 1200.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.