നി​ർ​ദി​ഷ്ട മ​ടി​ക്കേ​രി-​മൈ​സൂ​രു നാ​ലു​വ​രി​പ്പാ​ത​യി​ൽ പ​ശ്ചി​മ​വാ​ഹി​നി പ്ര​ദേ​ശ​ത്ത്

മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മൈസൂരു- മടിക്കേരി നാലുവരിപ്പാത: മണ്ണ് പരിശോധന തുടങ്ങി

ബം​ഗ​ളൂ​രു: മൈ​സൂ​രു - മ​ടി​ക്കേ​രി ദേ​ശീ​യ​പാ​ത 275ന് ​സ​മാ​ന്ത​ര​മാ​യി പ​ണി​യു​ന്ന മ​ടി​ക്കേ​രി-​മൈ​സൂ​രു ഇ​ക്ക​ണോ​മി​ക് കൊ​റി​ഡോ​ർ എ​ക്സ്പ്ര​സ് വേ ​പ​ദ്ധ​തി​യു​ടെ മ​ണ്ണ് പ​രി​ശോ​ധ​ന ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ആ​രം​ഭി​ച്ചു. 93 കി.​മീ പാ​ത പ​ണി​ത് ദേ​ശീ​യ​പാ​ത​യി​ൽ മ​ടി​ക്കേ​രി​യി​ലും മൈ​സൂ​രു​വി​ലും ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.

ശ്രീ​രം​ഗ പ​ട്ട​ണ​യി​ലെ പ​ശ്ചി​മ വാ​ഹി​നി​യി​ൽ​നി​ന്നാ​രം​ഭി​ച്ച് കു​ശാ​ൽ​ന​ഗ​റി​ലെ ഗു​ദ്ദെ ഹൊ​സൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് വി​ഭാ​വ​നം ചെ​യ്ത നാ​ലു​വ​രി​പ്പാ​ത. പ​ശ്ചി​മ​വാ​ഹി​നി​യി​ൽ വെ​ച്ച് ഈ ​പാ​ത ബം​ഗ​ളൂ​രു- മൈ​സൂ​രു എ​ക്സ്പ്ര​സ്​​വേ​യി​ൽ ചേ​രും. പാ​ല​ങ്ങ​ൾ, മേ​ൽ​പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത​ക​ൾ എ​ന്നി​വ പ​ണി​യേ​ണ്ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ​ശ്ചി​മ​വാ​ഹി​നി മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം 130 കേ​ന്ദ്ര​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ പ്രോ​ജ​ക്ട് എ​ന്ന ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 30 മീ. ​വ​രെ ആ​ഴ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രു​ന്നു​ണ്ട്. മ​ണ്ണ് സാ​മ്പ്ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മെ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ. മ​ണ്ണ് പ​രി​ശോ​ധ​ന അ​ടു​ത്ത​മാ​സം അ​വ​സാ​നം പൂ​ർ​ത്തി​യാ​വും എ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് സു​ന്ദ​ർ​രാ​ജ് പ​റ​ഞ്ഞു.

Tags:    
News Summary - Mysuru-Madikeri four-lane road: Soil testing has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.