ബംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് റൂട്ട് മാപ്പ് ലഭിക്കാൻ ഇനി ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ മതി. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും സർവിസ് നടത്തുന്ന ട്രെയിനുകളിൽ ഇതിനായി ക്യൂ.ആർ കോഡുകൾ പതിക്കും.നിലവിൽ അതത് റൂട്ടിലെ മാപ്പുകൾ മാത്രമാണ് മെട്രോ ട്രെയിനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവുക. പർപ്പിൾ ലൈനിൽനിന്ന് ഗ്രീൻ ലൈനിലേക്കോ ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്കോ മാറിക്കയറുന്നവർക്ക് മുഴുവൻ മാപ്പ് ഒറ്റ ട്രെയിനിൽ ലഭ്യമല്ല. ഇതുകാരണം യാത്രക്കാർക്കുണ്ടാവുന്ന പ്രയാസം കണക്കിലെടുത്താണ് നമ്മ മെട്രോ റൂട്ട് മാപ്പിന്റെ ക്യൂ.ആർ കോഡ് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകൾ, ടെർമിനൽ സ്റ്റേഷനുകൾ, ഇന്റർചേഞ്ച് സ്റ്റേഷനുകൾ, സമീപ റെയിൽവേ സ്റ്റേഷനുകൾ, ബി.എം.ടി.സി ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവ സംബന്ധിച്ചും ഇതിലൂടെ വിവരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.