ബംഗളൂരു: ഹുബ്ബള്ളിയിൽ കോളജ് കാമ്പസിൽ വിദ്യാർഥിനി നേഹ (23) കുത്തേറ്റ് മരിച്ച കേസ് അന്വേഷണം വേണ്ടിവന്നാൽ സി.ബി.ഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബെളഗാവിയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക സർക്കാറിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നേഹയുടെ പിതാവ് ഹുബ്ബള്ളി-ധാർവാഡ് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്, ഭാര്യ ഗീത എന്നിവർ തനിക്ക് നൽകിയ നിവേദനത്തിൽ പറയുന്നുണ്ട്.
പോപുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് കോൺഗ്രസ് കർണാടക ഭരിക്കുന്നത്. അവർ അധികാരത്തിൽ വന്നശേഷം ബംഗളൂരുവിൽ ബോംബ് സ്ഫോടനമുണ്ടായി. ഹുബ്ബള്ളിയിൽ വിദ്യാർഥിനി പട്ടാപ്പകൽ കൊല്ലപ്പെട്ടു -അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.