മംഗളൂരുവിൽ മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റിൽ

മംഗളൂരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവിൽ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റിൽ. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

400 ഗ്രാം എം.ഡി.എം.എ, ഐഫോൺ, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ ഇവർ പ്രതിയാണ്. ഉള്ളാൾ, സൈബർ എക്കണോമിക്സ് നാർക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോർത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കൽ എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസ വിസയിലെത്തി പഠന ശേഷം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു നൈജീരിയൻ യുവതി.

Tags:    
News Summary - Nigerian woman arrested for delivering drugs in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.