ബംഗളൂരു: കേരളീയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ വിവിധ ഐ.ഡി കാർഡ് സേവനങ്ങളെ പരിചയപ്പെടുത്തുന്നതിന് പ്രത്യേക മാസാചരണം തുടങ്ങി.
ഒക്ടോബര്‍ 31 വരെയാണ് പരിപാടി. പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍.ആര്.കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ഡി കാർഡ് എടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താമെന്ന് നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.
രണ്ടു വർഷമായി ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികൾക്ക് നോർക്ക റൂട്സ് നൽകുന്ന തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. പ്രായപരിധി 18 - 70 . കാലാവധി മൂന്നുവർഷം . അപേക്ഷ ഫീസ് 372.
അപകട മരണത്തിന് നാല് ലക്ഷം രൂപയുടെയും ഭാഗികമായോ സ്ഥിരമായോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കാർഡിന്റെ കാലാവധി മൂന്നു വർഷമാണ്.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി കാർഡ് ലഭിക്കും. ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്പോർട്ട് എന്നിവയുള്ള പ്രവാസികൾക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്) എന്നിവയിൽ ബന്ധപ്പെടാം. ശിവാജി നഗറിൽ, ഇൻഫൻട്രി റോഡിലെ, ജംപ്ലാസ ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് സാറ്റലെറ്റ് ഓഫിസിൽ രാവിലെ 10നും വൈകീട്ട് 5.30നും ഇടയിലുള്ള സമയങ്ങളിൽ 080-25585090 എന്ന നോർക്ക റൂട്ട്സ് നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.