ബംഗളൂരു: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ തനിസാന്ദ്ര ശോഭ ക്രിസാന്തിമം അപ്പാർട്മെന്റിലെ മലയാളി കൂട്ടായ്മ ക്രിസ് കൈരളിയിലും കലാസാംസ്കാരിക സംഘടനയായ സമന്വയയിലും ബോധവത്കരണ പരിപാടികൾ നടത്തി.
ക്രിസ് കൈരളിയിൽ നടന്ന പരിപാടിക്ക് അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് പണിക്കർ, ട്രഷറർ പ്രേംജിത് എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ടോമി ആലുങ്ങൽ, ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് കോഓഡിനേറ്റർ ഹരിത എന്നിവരും സംസാരിച്ചു.
കല്യാൺ നഗറിലെ ജയ്ഗോപാൽ ഗരോഡിയ സ്കൂളിൽ സമന്വയയുടെ വാർഷിക മീറ്റിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിക്ക് സമന്വയ കെ.ആർ പുരം ഭാഗ് സെക്രട്ടറി ശ്രീ ശശികുമാർ വി. നേതൃത്വം നൽകി.
ബാംഗ്ലൂർ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത് വിവിധ പദ്ധതികളായ നോർക്ക തിരിച്ചറിയൽ/ ഇൻഷുറൻസ് കാർഡ്, സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ, വിദേശ റിക്രൂട്ട്മെന്റ്, കാരുണ്യം പദ്ധതി, പ്രവാസി വെൽഫെയർ ബോർഡിന്റെ പെൻഷൻ, ഡിവിഡന്റ് സ്കീമുകളെ കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.