ബംഗളൂരു: ഉബർ കാറിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ബി.ടി.എം സെക്കന്‍ഡ് സ്റ്റേജില്‍ നിന്ന് ജെ.പി നഗര്‍ മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യുവതിയോടാണ് കാര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. തെറ്റായ വഴിയിലൂടെ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവതി മാപ് നോക്കി യാത്ര ചെയ്യാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചു.
ഡ്രൈവറില്‍ നിന്നും മോശം അനുഭവം ലഭിച്ച യുവതി ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് യാത്ര അവസാനിപ്പിച്ചു പണം നൽകി. പണം വാങ്ങിയ ഉടൻ ഡ്രൈവര്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ ഡ്രൈവറുടെ ഫോട്ടോ സഹിതം ദുരനുഭവം പങ്കുവെച്ച യുവതിയുടെ പോസ്റ്റ് വൈറലായി. രാകേഷ് വൈ.ജി. എന്നയാളാണ് കാര്‍ ഡ്രൈവറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.