ബംഗളൂരു: ബംഗളൂരുവിൽ സർവിസ് നടത്തിയ ബി.എം.ടി.സിയുടെ പഴയ ബസുകൾ നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (എന്‍.ഡബ്ല്യു.കെ.എസ്.ആര്.ടി.സി.) വിൽക്കുന്നു. 8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയില്‍ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് കൈമാറുക.
25 ബസുകള്‍ ഇതിനകം വടക്കൻ കർണാടകയിലെത്തിച്ചു കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എന്‍.ഡബ്ല്യു.കെ.എസ്.ആര്.ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകള്‍ നല്‍കുന്നത്. ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി എന്നിവിടങ്ങളില്‍ സര്‍വിസ് നടത്താൻ ബസുകള്‍ ഉപയോഗിക്കും. കൈമാറിയ ബസുകള്‍ക്ക് പകരം പുതിയ വൈദ്യുതി ബസുകള്‍ ബി.എം.ടി.സി രംഗത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.