ബംഗളൂരു: ആത്മവിദ്യാലയം പഠനഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഓണാഘോഷം ബാംഗ്ലൂർ സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തിൽ നടത്തി.
മഡിവാള വാദ്യകലാക്ഷേത്രയിലെ കുട്ടികളുടെ ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ദർശനശേഷം കൊടിമര ചുവട്ടിൽ കുട്ടികൾ തിരുവാതിര നടത്തി. സമ്മേളനത്തിൽ അദ്വൈത മനോജ് അധ്യക്ഷത വഹിച്ചു. വിഹാൻ എസ്.ആർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിനെപ്പറ്റി വർണിക, ചട്ടമ്പിസ്വാമികളെപ്പറ്റി ഹരിപ്രിയ, ശ്രീകൃഷ്ണജയന്തിയെക്കുറിച്ച് യഷോണ, വിനായക ചതുർഥിയെക്കുറിച്ച് ഏകാഗ്രത, വിശ്വകർമജയന്തിയെപ്പറ്റി കൃതിക എന്നിവർ സംസാരിച്ചു. അൻവിത്ത് ദൈവദശക പ്രാർഥന നടത്തി. ലീല ഗായത്രി സ്വാഗതവും ആദിത്യ മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.