ബംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ഓണാഘോഷം ഓണവില്ല് -2023 ഹുള്ളഹള്ളി വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടന്നു. കർണാടക സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. സതീഷ് റെഡ്ഡി എം.എൽ.എ, എം. കൃഷ്ണപ്പ എം.എൽ.എ, അലക്സ് ജോസഫ്, സുരേഷ് ബാബു, വി.ആർ. ബിനു, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
ബംഗളൂരു: ശിവമൊഗ്ഗ മലയാളസമാജം ഓണാഘോഷം -2023ന്റെ ഭാഗമായി ശബരി സഭാങ്കണത്തിൽ മലയാളി കുടുംബ പങ്കാളിത്തത്തോടെ ഓണസദ്യ സംഘടിപ്പിച്ചു. ഒന്നാം ഘട്ടത്തിൽ തിരുവോണനാളിൽ 25 വീടുകളിൽ പൂക്കളമത്സരം നടത്തിയിരുന്നു. ശിവമൊഗ്ഗയിലെ ആയിരത്തിൽപരം മലയാളികൾക്കൊപ്പം ചെന്ന ബാസപ്പ എം.എൽ.എ സദ്യയുണ്ടു. ഞായറാഴ്ച ശിവമൊഗ്ഗ കുവെംപു രംഗമന്ദിരത്തിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് എൻ.ഡി. സതീഷ് അറിയിച്ചു. കർണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും.
മുൻ കർണാടക ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ, ബി.വൈ. രാഘവേന്ദ്ര എം.പി, ചെന്ന ബസാപ്പ എം.എൽ.എ, ഡി.എസ്. അരുൺ എം.എൽ.സി, ഷാഫി മസ്ജിദ് ഖതീബ് മുനീർ ഫൈസി, ഭദ്രാവതി ബിഷപ് ജോസഫ് അരുമച്ചാടത്ത്, ബെജ്ജവളി അയ്യപ്പക്ഷേത്രം ധർമാധികാരി സന്തോഷ് വിശ്വഭാരതി തുടങ്ങിയവർ പങ്കെടുക്കും. ശിവമൊഗ്ഗയിൽനിന്ന് നേട്ടംകൊയ്ത മലയാളികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളേയും ആദരിക്കും.
ബംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം ‘ഓണോത്സവം- 2023’ സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ യു.എൻ. രവീന്ദ്രൻ, വൈ. ജോർജ്, സജു ടി. ജോസഫ്, ഉതുപ്പ് ജോർജ്, ടോം ജോസ് എന്നിവർ ആശംസ നേർന്നു. സെക്രട്ടറി മിനി നന്ദകുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു. തുടർന്ന് സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കണ്ണൂർ നാദബ്രഹ്മ ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.