കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഉദ്ഘാടന ചടങ്ങ്
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ് പൊന്നോണം 2023’ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.സി. മോഹൻ എം.പി, മഞ്ജുള ലിംബാവലി എം.എൽ.എ, പ്രശസ്ത ഗായകനായ ശ്രീനാഥ്, സിനിമ-ടെലിവിഷൻ താരങ്ങളായ കലാഭവൻ രാഗേഷ്, ശിവദാസ് മട്ടന്നൂർ എന്നിവർ മുഖ്യാതിഥികളായി. സമാജം പ്രസിഡന്റ് രജിത്ത് ചെനാരത്ത് അധ്യക്ഷത വഹിച്ചു.
സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, 10-12 ക്ലാസുകളിൽനിന്നും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം, സമാജത്തെ പ്രതിനിധാനംചെയ്ത് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയവർക്കുള്ള അഭിനന്ദനം എന്നിവ നടന്നു. ജനറൽ സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും ട്രഷറർ കെ. സന്തോഷ് നന്ദിയും പറഞ്ഞു.
ബംഗളൂരു: ബംഗളൂരു എൽ.എസ്.ഇ.ജി ഓഫിസിലെ മലയാളി കൂട്ടായ്മയായ കൈരളിക്കൂട്ടം ഓണാഘോഷ പരിപാടികൾ നടത്തി. ചെണ്ടമേളം, തിരുവാതിരക്കളി, വടംവലി എന്നിവ നടത്തി. ഓണസദ്യയുമുണ്ടായിരുന്നു.
ബംഗളൂരു എൽ.എസ്.ഇ.ജി ഓഫിസിലെ മലയാളി കൂട്ടായ്മയായ കൈരളിക്കൂട്ടം നടത്തിയ ഓണാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.