ബംഗളൂരു: ഓണം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമാണെന്നും കേരള സമാജത്തിന്റെ പ്രവർത്തനം നൽകുന്നത് ഓണത്തിന്റെ യഥാർഥ സന്ദേശമാണെന്നും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ ഓണാഘോഷം `ഓണക്കാഴ്ചകൾ 2024' ലിംഗരാജപുരത്തുള്ള ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ ഐ.ആർ.എസ്, കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡി.കെ. മോഹൻ ബാബു, ട്രൈലൈഫ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഷഫീഖ്, റിതി ജ്വല്ലറി സി.ഇ.ഒ ബാലു, ആയുഷ്മാൻ ആയുർവേദ ജനറൽ മാനേജർ മോഹൻ കുറുപ്പ്, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ രാജീവൻ, ആഘോഷ കമ്മിറ്റി കൺവീനർ സലി കുമാർ, ഫിനാൻസ് കൺവീനർ വിവേക്, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു. ട്രൈലൈഫ് ഹോസ്പിറ്റൽ സംഭാവന ചെയ്ത ആംബുലൻസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18ാമത്തെ വീടിന്റെ താക്കോൽ ദാനം കേരള സമാജം ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ വിവേക് കെ നിർവഹിച്ചു.
കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ചെണ്ടമേളം, പുലികളി, ഓണസദ്യ, പ്രശസ്ത ഗായകൻ സുമേഷ് അയിരൂരും ഫ്ലവേഴ്സ് ടോപ് സിങ്ങർ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.